Tag: കെഎംസിസി

ബെംഗളൂരിൽ ലോറി ബൈക്കിലിടിച്ച് തിരൂർ സ്വദേശി മരിച്ചു
Accident

ബെംഗളൂരിൽ ലോറി ബൈക്കിലിടിച്ച് തിരൂർ സ്വദേശി മരിച്ചു

ബെംഗളൂരു : ചരക്ക് ലോറി ബൈക്കിലിടിച്ച് മലയാളി ബൈക്ക് യാത്രികന് ദാരുണാന്ത്യം. തിരൂർ കാവഞ്ചേരി മംഗലം സ്വദേശി കല്ലിങ്ങലകത്ത് കടകശ്ശേരി മുജീബ് റഹ്മാന്റെ മകൻ അബൂബക്കർ സയ്യാൻ (23) ആണ് മരിച്ചത്. രണ്ട് മാസത്തോളമായി ബെംഗളൂരു ൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. തിങ്കളാഴ്ച അർദ്ധ രാത്രി സുഹൃത്തിനെ താമസ സ്ഥലത്തേക്ക് കൊണ്ടുപോയി തിരിച്ചു വരുന്ന വഴി മാരത്തള്ളി വർത്തൂർ റോഡ് പോലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ലോറി ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. യുവാവ് തൽക്ഷണം മരിച്ചു. തുടർന്ന് വൈദേഹി ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്ത് ബെംഗളൂരു കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ ബെംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യ കർമങ്ങൾ ചെയ്തു നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ് റജീന. സഹോദരങ്ങൾ അബൂബക്കർ റയ്യാൻ, ഫാത്തിമ സിയ. ഖബറടക്കം കാവഞ്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ...
Gulf

റിയാദ് കെ.എം.സി.സി നാട്ടിലൊരു പെരുന്നാള്‍ നാളെ, ഒരു കോടിയോളം രൂപയുടെ ധനസഹായം വിതരണം ചെയ്യും

തിരൂരങ്ങാടി: റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ കുടുംബ സംഗമവും ധനസഹായ വിതരണവും വെള്ളിയാഴ്ച്ച നടക്കുമെന്ന് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെമ്മാട് താജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും അഞ്ഞൂറിലേറെ കുടുംബങ്ങള്‍ പങ്കെടുക്കും. മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യും. മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, അഡ്വ.പി.എം.എ സലാം, എം എൽ എ മാരായ കെ.പി.എ മജീദ്, അഡ്വ.എന്‍ ഷംസുദ്ധീന്‍, മഞ്ഞളാംകുഴി അലി, കെ പി സി സി സെക്രട്ടറി വി.ടി ബല്‍റാം, അഡ്വ.വി.എസ്. ജോയ് മറ്റു പ്രമുഖരും പങ്കെടുക്കും. വൈകീട്ട് ഏഴ് മുതല്‍ പട്ടുറുമാന്‍ ഫെയിമുകളുടെ നേതൃത്വത്തില്‍ ഇശല്‍ വിരുന്നും അരങ്ങേറും.വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷം 2.30 മുതല...
Gulf

കുവൈറ്റ് കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി വിദ്യാഭ്യാസ സഹായ ഫണ്ട് സമർപണം

മലപ്പുറം : കുവൈറ്റ് കെഎംസിസി മലപ്പുറംജില്ല കമ്മിറ്റിയുടെ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഫണ്ട് സമർപ്പണം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്‌ തങ്ങൾ നിർവഹിച്ചു. ജില്ലയിലെ അർഹരായ മുപ്പത്തിരണ്ട് കുവൈറ്റ് കെഎംസിസി അംഗങ്ങളുടെ മക്കൾക്കാണ് സഹായം നൽകുന്നത് . ചടങ്ങിൽ ജില്ല ജനറൽ സെക്രട്ടറി റസീൻ പടിക്കൽ, ട്രഷറർ അയ്യൂബ് പുതുപ്പറമ്പിൽ, സെക്രട്ടറി ശറഫു കുഴിപ്പുറം,ഷമീർ മേക്കാട്ടയിൽ, ഷമീർ വളാഞ്ചേരി, സിദ്ധീഖ് വണ്ടൂര്, ഹസ്സൻ കൊട്ടപ്പുറം, നജ്മുദ്ധീൻ ഏറനാട്, അയ്യൂബ് തിരുരങ്ങാടി, മഹമൂദ് ഏറനാട്, നാസർ മേൽമുറി, ഹംസ വണ്ടൂർ ജില്ല മണ്ഡലം നേതാക്കൾ സംബന്ധിച്ചു ....
error: Content is protected !!