Friday, October 24

Tag: കേക്ക് തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു

കേക്ക് തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു; മരണം മകളുടെ വിവാഹത്തലേന്ന്‌
Accident

കേക്ക് തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു; മരണം മകളുടെ വിവാഹത്തലേന്ന്‌

താനാളൂർ : മകളുടെ വിവാഹത്തലേന്ന് കേക്ക് തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. താനാളൂര്‍ ജുമുഅ മസ്ജിദിനു സമീപം നമ്പി പറമ്പില്‍ പരേതരായ കുഞ്ഞിമുഹമ്മദ്- ഉണ്ണീമ ദമ്പതികളുടെ മകള്‍ സൈനബ(44)യാണ് മരിച്ചത്. വ്യാഴം വൈകീട്ട് ചായയ്‌ക്കൊപ്പം കേക്ക് കഴിക്കുന്നതിനിടെയാണ് സൈനബയുടെ തൊണ്ടയില്‍ കേക്ക് കുടുങ്ങിയത്. ഉടന്‍ തന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ട് മരിക്കുകയായിരുന്നു. ഇന്ന് ശനിയാഴ്ചയായിരുന്നു സൈനബയുടെ ഏക മകള്‍ ഖൈറുന്നിസയുടെയും താനാളൂര്‍ സ്വദേശി സല്‍മാന്‍ തൊട്ടിയിലിന്റെയും വിവാഹം നടക്കേണ്ടിയിരുന്നത്. ഭര്‍ത്താവ്: ചെമ്പന്‍ ഇസ്ഹാഖ് (എടവണ്ണ). മകൾ: ഖൈറുന്നീസ. മരുമകൻ: സൽമാൻ തൊട്ടിയിൽ (താനാളൂർ ). സഹോദരങ്ങൾ: അബ്ദുൽ മജീദ്, അബ്ദുറഹ്മാൻ, അബ്ദുൽ കരീം, ബഷീർ, അബ്ദുന്നാസർ, അബ്ദുൽ ജലീൽ, ഫാത്...
error: Content is protected !!