Monday, August 11

Tag: കേരള ഹജ്ജ് ഗ്രൂപ്പ്

ഹാജിമാരുടെ മടക്ക യാത്ര ആരംഭിച്ചു, ആദ്യ വിമാനത്തിൽ 170 പേർ
Gulf

ഹാജിമാരുടെ മടക്ക യാത്ര ആരംഭിച്ചു, ആദ്യ വിമാനത്തിൽ 170 പേർ

ഇന്ന്, ഒരു വിമാനമാണെത്തുന്നത്. IX3032 രാവിലെ 9.25ന് കരിപ്പൂരിൽ എത്തും. കരിപ്പൂർ : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയവരുടെ ആദ്യ വിമാനം IX 3012 ഇന്നലെ (ബുധൻ) വൈകീട്ട് 5.20ന് കരിപ്പൂരിൽ ഇറങ്ങി. 170 തീർത്ഥാടകരാണ് ആദ്യ വിമാനത്തിൽ കോഴിക്കോട് എത്തിയത്. ഇതിൽ 76 പുരുഷന്മാരും 94 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്.കൊച്ചി എംബാർക്കേഷനിലെ ആദ്യ വിമാനം 26ന് പുലർച്ചെ 12.30നും കണ്ണൂരിലെക്കുള്ള ആദ്യ വിമാനം ജൂൺ 30ന് വൈകീട്ട് 5.05നുമാണ് എത്തുന്നത്.. ഇന്ന് കരിപ്പൂരിലെത്തിയ ആദ്യ വിമാനത്തിലെ ഹാജിമർക്ക് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണം നൽകി.ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ. സംസം വിതരണം ഉദ്ഘാടനം ചെയ്തു.തീർത്ഥാടകരുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങൾ തയ്യാറാക്കിയിരുന്നു. വിമാനത്താവളത്തിൽ എത്തുന്ന തീ...
Travel

ഹജ്ജ് തീർത്ഥാടനം: ആദ്യ സംഘം മടങ്ങിയെത്തി

കരിപ്പൂർ : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ഹാജിമാരുടെ ആദ്യ സംഘം കേരളത്തിൽ മടങ്ങിയെത്തി.6.45 നുള്ള എയർ ഇന്ത്യ വിമാനത്തിൽ 143 ഹാജിമാരുമായി കരിപ്പൂർ വിമാനത്താവളത്തിലാണ് ആദ്യ സംഘം മടങ്ങിയെത്തിയത്. തിരിച്ചെത്തിയ ഹാജിമാരെ ഹജ്ജ് കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ വിമാന താവളത്തിൽ സ്വീകരിച്ചു. 68 പുരുഷന്മാരും 75 സ്ത്രീകളുമടങ്ങിയതാണ് ആദ്യ സംഘം.വരും ദിവസങ്ങളിൽ കൂടുതൽ ഹാജിമാർ തിരിച്ചെത്തും. കണ്ണൂരിലേക്കുള്ള ആദ്യ വിമാനം 14ന് വെള്ളിയാഴ്ച 12.45നും, കൊച്ചിയിലേക്കുള്ള വിമാനം 18ന് രാവിലെ 10 മണിക്കുമാണ് ഷെഡ്യുൾ ചെയ്തിട്ടുള്ളത്. ഓഗസ്റ്റ് രണ്ട് വരെയാണ് മടക്ക യാത്ര ക്രമീകരിച്ചിരിക്കുന്നത്. 11556 പേരാണ് ഇത്തവണ കേരളത്തിൽ നിന്നും ഹജ്ജിന് യാത്ര തിരിച്ചത്. ഇതിൽ 11252 പേർ കേരളത്തിൽ നിന്നുള്ളവും 304 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്. ഹജ്ജിന് പുറപ്പെട്ടവരിൽ 8 പേർ ഇതിനകം മരണപ്പെട്ട...
error: Content is protected !!