Tuesday, August 19

Tag: കൊടിഞ്ഞി ചുള്ളിക്കുന്നിൽ അപകടം

കൊടിഞ്ഞി ചുള്ളിക്കുന്നിൽ സ്കൂൾ വണ്ടിയുമായി തട്ടി മീൻ വണ്ടി മറിഞ്ഞു
Accident

കൊടിഞ്ഞി ചുള്ളിക്കുന്നിൽ സ്കൂൾ വണ്ടിയുമായി തട്ടി മീൻ വണ്ടി മറിഞ്ഞു

കൊടിഞ്ഞി ചുള്ളിക്കുന്നിൽ സ്കൂൾ വാനും മീനുമായി പോകുകയായിരുന്ന ഗുഡ്സ് വണ്ടിയും തട്ടി അപകടം. മീൻ വണ്ടി മറിഞ്ഞതിനെ തുടർന്ന് മീൻ റോഡിൽ വീണു. ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം. ചുള്ളിക്കുന്ന് ഇറക്കത്തിൽ പുതുതായി വരുന്ന പെട്രോൾ പമ്പിന് സമീപത്താണ് അപകടം. കൂരിയാട് ജെംസ്‌ സ്കൂളിന്റെ വാനും ഗുഡ്സ് ഓട്ടോയുമാണ് അപകടത്തിൽ പെട്ടത്. വീഡിയോ https://www.facebook.com/share/v/1ZgdPYe997/https://www.facebook.com/share/v/1ZgdPYe997/...
Accident

കൊടിഞ്ഞിയിൽ ഓട്ടോയിൽ നിന്ന് ചാടിയ യുവതിക്ക് പരിക്ക്

കൊടിഞ്ഞി : ചുള്ളിക്കുന്ന് ഇറക്കത്തിൽ യുവതിയെ ഓട്ടോയിൽ നിന്ന് വീണ നിലയിൽ കണ്ടെത്തി. കൊടിഞ്ഞി പനക്കത്താഴം സ്വദേശി പരേതനായ ചാനത്ത് ദാസന്റെ ഭാര്യ ഗീത (45) യെയാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്ന് പുറത്തേക്ക് വീഴുന്നതായാണ് സമീപത്തുള്ളവർ കണ്ടത്. ഉടനെ കൊടിഞ്ഞിയിലെ ക്ലിനിക്കിൽ കാണിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. തിരൂരങ്ങാടി ടുഡെ. ഓട്ടോ ഇറക്കം കഴിഞ്ഞ് ഫാറൂഖ് നഗർ അങ്ങാടിയിൽ നിർത്തിയിട്ട നിലയിൽ കണ്ടെത്തി. ബ്രേക്ക് പോയെന്ന് പറഞ്ഞപ്പോൾ യുവതി ചാടുകയായിരുന്നു എന്നാണ് ഓട്ടോ ഡ്രൈവർ പറയുന്നത്. സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ പറഞ്ഞു....
error: Content is protected !!