Monday, October 13

Tag: കൊല്ലം

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൈവരി ഇടിഞ്ഞു വീണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനുൾപ്പെടെ 3 പേർ മരിച്ചു
Accident

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൈവരി ഇടിഞ്ഞു വീണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനുൾപ്പെടെ 3 പേർ മരിച്ചു

കൊല്ലം: കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ യുവതിയും രക്ഷിക്കാൻ ശ്രമിച്ച ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കിണറിന്റെ കൈവരി ഇടിഞ്ഞാണ് അപകടം. കൊല്ലം നെടുവത്തൂരില്‍ ആണ് അപകടം. മരിച്ചവരില്‍ ഒരാള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണ്. നെടുവത്തൂര്‍ സ്വദേശി അര്‍ച്ചനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. അര്‍ച്ചനയ്ക്ക് പുറമെ കൊട്ടാരക്കരയിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ആറ്റിങ്ങല്‍ സ്വദേശി സോണി, അര്‍ച്ചനയുടെ സുഹൃത്ത് ശിവകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. മൂന്ന് കൂട്ടികളുടെ അമ്മയാണ് മരിച്ച അര്‍ച്ചന. രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. യുവതി കിണറ്റില്‍ ചാടിയെന്ന സന്ദേശം അനുസരിച്ചായിരുന്നു ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയത്. 80 അടിയോളം താഴ്ചയുള്ള കിണറില്‍ ഈ സമയത്ത് യുവതി കിടക്കുകയായിരുന്നു. ഇതിനിടെ, അര്‍ച്ചനയെ രക്ഷിക്കാന്‍ സോണി കിണറിലേ...
Accident

മക്കളെ സ്വീകരിക്കാൻ റയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടയാൾ പാളത്തിനരികിൽ മരിച്ച നിലയിൽ

പരപ്പനങ്ങാടി : നാട്ടിൽ നിന്ന് പുറപ്പെട്ട പെണ്മക്കളെ സ്വീകരിക്കാൻ റയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടയാളെ പാളത്തിനരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പിറവന്തൂർ പുന്നലയിലെ തെക്കേവിള വീട്ടിൽ ഇസ്മായിൽ റാവുത്തർ (70) നെയാണ് പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനു തെക്ക് ഭാഗത്ത് റെയിൽ പാളത്തിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂത്ത മകൾ സജിനയോടൊപ്പം ഇവരുടെ പരപ്പനങ്ങാടിയിലെ വീട്ടിലായിരുന്നു താമസം. സജിനയുടെ ഭർത്താവ് കോട്ടക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലുള്ള മരുമകനെ കാണാൻ കൊല്ലത്തു നിന്നു പുറപ്പെട്ട ഇവരുടെ 2 പെണ്മക്കളെ സ്വീകരിക്കാൻ റയിൽവെ സ്റ്റേഷനിലേക്ക് എത്തിയതായിരുന്നു ഇസ്മായീൽ റാവുത്തർ. മക്കൾ വീട്ടിലെത്തിയിട്ടും പിതാവിനെ കാണാത്തതിൽ നടന്ന അന്വേഷണത്തിലാണ് മരണവിവരം അറിഞ്ഞത്. ഭാര്യ: സൈത്തൂൻബീവി. മക്കൾ: സജ്ന, സലീന, സബീന. മരുമക്കൾ: മുഹമ്മദ് സഹീർപരപ്പനങ്ങാടി, റഷീദ് പുനലൂർ, താജുദ്ദീൻ. മൃതദേഹം താല...
error: Content is protected !!