Tag: കോട്ടക്കൽ പുത്തൂരിൽ അപകടം

നിയന്ത്രണം വിട്ട ലോറി ഇലക്ട്രിക് പോസ്റ്റിലും വാഹനങ്ങളിലും ഇടിച്ചു മറിഞ്ഞു
Accident

നിയന്ത്രണം വിട്ട ലോറി ഇലക്ട്രിക് പോസ്റ്റിലും വാഹനങ്ങളിലും ഇടിച്ചു മറിഞ്ഞു

കോട്ടക്കൽ : നിയന്ത്രണം വിട്ട ചരക്ക് ലോറി ഇലക്ട്രിക് പോസ്റ്റിലും വാഹനങ്ങളിലും ഇടിച്ചു മറിഞ്ഞു അപകടം. സ്‌ഥിരം അപകട മേഖലയായ പെരിന്തൽമണ്ണ റോഡിൽ പുത്തൂർ ഇറക്കത്തിൽ ഇന്ന് വൈകുന്നേരം 4:45ഓടെ ആണ് അപകടം. അപകടത്തിൽ 11ഓളം ആളുകൾക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ 9 പേരേ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലും രണ്ട് പേരേ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. പെരിന്തൽമണ്ണ ഭാഗത്ത് നിന്നും വരുന്ന ലോറി പുത്തൂർ ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ 6ഓളം വൈദ്യുത പോസ്റ്റുകൾ തകരാറിലായി സ്ഥലത്ത് വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. അപകടങ്ങൾ സ്ഥിരമായതിനാൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. സൂചന ബോര്ഡുകളോ മറ്റോ ഇല്ലെന്ന് നാട്ടുകാർ ആരോപിച്ചു. പ്രശ്നം ചർച്ച ചെയ്യാമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് അവസാനിപ്പിച്ചത്. ...
Accident

കോട്ടക്കൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട ലോറി കാറിലും സ്കൂട്ടറിലും ഇടിച്ചു മറിഞ്ഞു

കോട്ടക്കൽ: ബ്രേക്ക് നഷ്ടപ്പെട്ട ചരക്ക് ലോറി കാറിലും സ്കൂട്ടറിലും ഇടിച്ചു മറിഞ്ഞു അപകടം. കോട്ടക്കൽ പുത്തൂർ ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ലോറി നിയന്ത്രണം വിട്ട് കാറിലും സ്കൂട്ടറിലും ഇടിച്ച് മറിക്കുകയായിരുന്നു. അപകടത്തിൽ കാർ യാത്രക്കാർക്കും സ്കൂട്ടറിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടക്കലിലെ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇന്ന് 11:45 നാണ് അപകടം. പരിക്കേറ്റവരുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല. https://youtu.be/2UkpuoIo6Eg വീഡിയോ ...
error: Content is protected !!