കോട്ടക്കൽ പുത്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു
കോട്ടക്കൽ പുത്തൂർ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടം മരണം മൂന്നായി
കോട്ടക്കൽ : പുത്തൂർ ബൈപാസ്സിൽ കഴിഞ്ഞ ശനിയാഴ്ച ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. കാവതികളം സ്വദേശി കരുവക്കോട്ടിൽ സിദ്ദീഖിൻ്റെ മകൻ സിയാദ് (17) ആണ് മരിച്ചത്. കോട്ടക്കൽ ഗവ.രാജാസ് സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് അൽമാസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. അപകടത്തിൽ അന്നേ ദിവസം രണ്ട് പേർ മരണപെട്ടിരുന്നു. ബൈക്കുകൾ ഓടിച്ചിരുന്ന മരവട്ടം സ്വദേശി പട്ടതെടി ഹമീദിന്റെ മകൻ ഹംസ P T, കാവതിക്കുളം സ്വദേശി ആലംവീട്ടിൽ മുഹമ്മദ് റിഷാദ് എന്നിവരാണ് സംഭവ ദിവസം മരണപ്പെട്ടിരുന്നത്.
...