Friday, November 21

Tag: കോണ്ഗ്രസ് പാർട്ടിയിൽ നിന്നും രാജിവെച്ചു

ഡിസിസി പ്രസിഡന്റ് ഗ്രൂപ്പ് കളിക്കുന്നെന്ന്; കോണ്ഗ്രസ് ബ്ലോക്ക് സെക്രട്ടറി പാർട്ടിയിൽ നിന്നും രാജിവെച്ചു
Politics

ഡിസിസി പ്രസിഡന്റ് ഗ്രൂപ്പ് കളിക്കുന്നെന്ന്; കോണ്ഗ്രസ് ബ്ലോക്ക് സെക്രട്ടറി പാർട്ടിയിൽ നിന്നും രാജിവെച്ചു

തിരൂരങ്ങാടി : നന്നമ്പ്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് പുല്ലാണി ഭാസ്കരൻ പാർട്ടിയിൽ നിന്നും രാജിവെച്ചു. തിരൂരങ്ങാടി ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി സെക്രട്ടറിയും ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് സെക്രട്ടറി യും ആണ്. പാർട്ടി അംഗത്വവും സ്ഥാനങ്ങളും രാജിവെച്ചതായി ഭാസ്‌കരൻ പറഞ്ഞു. ഡിസിസി പ്രസിഡന്റിന്റെ ഗ്രൂപ്പ് കളിയിൽ പ്രതിഷേധിചാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു. കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശിയാണ്. കൊടിഞ്ഞിയിലെ ഇരട്ടക്കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ ടാക യുടെ പ്രസിഡന്റ് ആണ്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് നന്നമ്പ്ര ഡിവിഷനിൽ സ്ഥാനാർഥി നിര്ണായവുമായി ബന്ധപ്പെട്ടാണ് രാജി എന്നറിയുന്നു. സീറ്റ് ലഭിക്കാത്തതാണ് രാജിക്ക് കാരണം. ഇവിടെ യു ഡി എഫ് ചെയർമാനും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എൻ വി മൂസക്കുട്ടി, മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് ഷാഫി പൂക്കയിൽ എന്നിവരാണ് സീറ്റിനായി പരിഗണന ലിസ്റ്റിൽ ഉള്ളത്. തർക്കമായതിനെ തുടർന്ന്...
error: Content is protected !!