Wednesday, February 25

Tag: കോളജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കോളജ് വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി
Accident

കോളജ് വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി

കൊയിലാണ്ടിയില്‍ കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മൃതദ്ദേഹത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊയിലാണ്ടി പോയില്‍കാവ് സ്വദേശി അനിയുടെ മകള്‍ ശ്രീ നന്ദയാണ് മരിച്ചത്. ഗുരുദേവ കോളേജ് വിദ്യാർത്ഥിയാണ് ശ്രീനന്ദ. ഇന്നലെ പ്രദേശത്തെ അമ്പലത്തിലെ ഉത്സവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോയ സമയത്താണ് പെണ്കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹത്തില്‍ നെറ്റിയിലും താടിയിലുമടക്കം മൂന്നു സെന്റിമീറ്റർ ആഴത്തില്‍ മുറിവുകളുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്നാണ് ദുരൂഹത ഉയർത്തുന്നത്. ഇതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സ്കൂള്‍ യൂണിഫോമിലാണ് പ...
error: Content is protected !!