വേങ്ങര – കൂരിയാട് റോഡ് കുണ്ടും കുഴിയും നിറഞ്ഞ് യാത്ര ദുഷ്കരമായി
പൊട്ടിപ്പൊളിഞ്ഞ് വേങ്ങര - കൂരിയാട് സംസ്ഥാനപാത
വേങ്ങര : നാടുകാണി -പരപ്പനങ്ങാടി സംസ്ഥാനപാതയിൽ വേങ്ങര ടൗൺ മുതൽ കൂരിയാട് വരെയുള്ള 6 കിലോമീറ്റർ റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ് ശോചനീയാവസ്ഥയിലായിരിക്കുകയാണ്. ഇതിൽ വേങ്ങര പത്തുമൂച്ചി ഭാഗത്ത് ഈ റോഡ് വലിയ കുളമായി നിൽക്കുകയാണ് ഇതിൽ പത്തു മൂച്ചി ഭാഗത്തും ഈ റോഡിലെ മറ്റു ഭാഗങ്ങളിലും അപകടങ്ങൾ പതിവായി മാറിയിരിക്കുകയാണ്. ഈറോഡ് ഏകദേശം പത്തുവർഷം മുമ്പാണ് റബ്ബറൈസ്ഡ് റീ നടത്തിയത്
ഈറോഡ് പരപ്പനങ്ങാടി മുതൽ കൂരിയാട് വരെ കഴിഞ്ഞ നാല്വർഷം മുമ്പ് റബറൈസഡ് ചെയ്തിരുന്നു നാടുകാണി - പരപ്പനങ്ങാടി പാതയിൽ പുനരുദ്ധാരണ പ്രവർത്തിയുടെ ഭാഗമായിട്ടാണ് ഈ പ്രവർത്തി നടന്നതെന്ന് അറിയുന്നു സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിയും അനാസ്ഥയുമാണ്ഫണ്ട് അനുവദിക്കുന്നതിന് തടസ്സമായി നിൽക്കുന്നത്. ഈറോഡ് ഈ ഭാഗം റീടാറിംഗ്ചെയ്യാൻ പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ സർക്കാറിലേക്കും ബഡ്ജറ്റില...