Wednesday, August 13

Tag: ചരക്ക് ലോറിക്ക് പിറകിൽ മിനി ലോറി ഇടിച്ച് ഒരാൾ മരിച്ചു

എടരിക്കോട്ട് ചരക്ക് ലോറിക്ക് പിറകിൽ മിനിലോറി ഇടിച്ച് അപകടം; മിനിലോറി ഡ്രൈവർ മരിച്ചു, സഹയാത്രികന് ഗുരുതര പരിക്ക്
Accident

എടരിക്കോട്ട് ചരക്ക് ലോറിക്ക് പിറകിൽ മിനിലോറി ഇടിച്ച് അപകടം; മിനിലോറി ഡ്രൈവർ മരിച്ചു, സഹയാത്രികന് ഗുരുതര പരിക്ക്

കോട്ടക്കൽ: ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട് മമ്മാലിപ്പടിയിൽ ചരക്ക് ലോറിക്ക് പിറകിൽ മിനിലോറി ഇടിച്ച് അപകടം. അപകടത്തിൽ മിനി ലോറിയുടെ ഡ്രൈവർക്ക് ദാരുണാന്ത്യം. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. താനൂർ ചിറക്കൽ സ്വദേശി കൊന്നത്ത് ചന്ദ്രന്റെ മകൻ അഖിൽ (35) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചേളാരി സ്വദേശി ഷാനിദിന് (17) പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. വണ്ടി ക്കുള്ളിൽ കുടുങ്ങിയ ഇരുവരെയും ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് പുറത്തെടുത്തത്.പരിക്കേറ്റ ഷാനിദിനെ കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു....
error: Content is protected !!