Thursday, January 15

Tag: ചുരണ്ടിയെടുത്ത ആപ്പിൾ തൊണ്ടയിൽ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

ആപ്പിൾ തൊണ്ടയിൽ കുടുങ്ങി പിഞ്ചു കുഞ്ഞ്‌ മരിച്ചു
Accident

ആപ്പിൾ തൊണ്ടയിൽ കുടുങ്ങി പിഞ്ചു കുഞ്ഞ്‌ മരിച്ചു

തേഞ്ഞിപ്പലം: ചുരണ്ടിയെടുത്ത ആപ്പിൾ കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. തേഞ്ഞിപ്പലം കടക്കാട്ടുപാറയിലെ പുതുക്കുളങ്ങര പണിക്കൊടി പാലക്കപ്പറമ്പിൽ ഷമീറിന്റെയും ഷഹദിയയുടെയും മകൻ മുഹമ്മദ്‌ ബിഷറാണ് മരിച്ചത്. ആപ്പിൾ ചുരണ്ടി ഭക്ഷിക്കാനായി നൽകുന്നതിനിടെയാണ് സംഭവം. സ്പൂണ് കൊണ്ട് ചുരണ്ടിയെടുത്ത ആപ്പിളും തുടർന്ന് പാലും നൽകിയതിന് പിന്നാലെ അസ്വസ്ഥത ഉണ്ടാകുകയായിരുന്നു. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ മാസം 17 നായിരുന്നു മുഹമ്മദ് ബിഷറിന്റെ ഒന്നാം പിറന്നാൾ. സഹോദരൻ: മുഹമ്മദ്‌ മിസ്ഥഹ്....
error: Content is protected !!