Sunday, February 15

Tag: ചെമ്മാട് അപകടം

ചെമ്മാട്ട് ബസ്സിടിച്ച് പരിക്കേറ്റ കാൽ നടയാത്രക്കാരൻ മരിച്ചു
Accident

ചെമ്മാട്ട് ബസ്സിടിച്ച് പരിക്കേറ്റ കാൽ നടയാത്രക്കാരൻ മരിച്ചു

തിരൂരങ്ങാടി : ചെമ്മാട്ട് ബസ്സിടിച്ച് പരിക്കേറ്റ കാൽ നടയാത്രക്കാരൻ മരിച്ചു. തേഞ്ഞിപ്പാലം ചെനക്കലങ്ങാടി സ്വദേശി പറമ്പൻ മുല്ലശ്ശേരി കുഞ്ഞുമുഹമ്മദിന്റെ മകൻ ഷംസുദ്ദീൻ (56) ആണ് മരിച്ചത്.ഇന്നലെ രാവിലെ ചെമ്മാട് കോഴിക്കോട് റോഡിൽ വച്ചായിരുന്നു അപകടം. ഇദ്ദേഹം ജോലി ചെയ്യുന്ന സ്ഥലത്തേക്ക് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു.കബറടക്കം ഇന്ന് പടിഞ്ഞാറേ ജുമുഅത്ത് പള്ളിയിൽ.ഭാര്യ സാജിത.മക്കൾ: മുഹമ്മദ് ആദിൽ, ഫാത്തിമ ദിയാന, ഫാത്തിമ സിതാര, അബ്ദുൽ വലീദ്.സഹോദരങ്ങൾ : അബ്ദുസ്സലാം, അബ്ദുസ്സലിം, മാരിയത്തുൽ ഖിബ്തിയ, ലുബൈന....
Accident

പൈപ്പ് ലൈനിന് കീറിയ റോഡ് നന്നാക്കിയില്ല, സ്കൂട്ടർ തെന്നിവീണ് വിദ്യാർഥിനിക്ക് പരിക്ക്

തിരൂരങ്ങാടി : പൈപ്പ് ലൈനിന് വേണ്ടി കീറിയ റോഡിൽ സ്കൂട്ടർ തെന്നി വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു. പതിനാറുങ്ങൽ സ്വദേശി ചാന്തു അബ്ദുൽ കരീമിന്റെ മകൾ സിത്താര യാസ്മിൻ (21) ആണ് പരിക്കേറ്റത്. ചെമ്മാട്- പരപ്പനങ്ങാടി റോഡിൽ പത്തൂർ ഹോസ്പിറ്റലിന് മുന്നിൽ വെച്ചാണ് അപകടം. പൈപ്പ് ലൈന് വർക്ക് നടക്കുന്നിടത്ത് വീണ ഉടനെ പിറകിൽ വന്ന ലോറി പെട്ടെന്ന് ബ്രേക്ക് ചവിട്ടിയത് കാരണമാണ് വൻ ദുരന്തം ഒഴിവായത്. ചെമ്മാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച മാത്രം അവിടെ മൂന്നാമത്തെ അപകടം ആണെന്ന് നാട്ടുകാർ പറഞ്ഞു. ഇവിടെ സ്ഥിരമായി അപകടം നടക്കുന്നത് പതിവാണ്. രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ നിരവധി സംഘടനകൾ പരാതി കൊടുത്തെങ്കിലും ഇതുവരെ യാതൊരു നടപടിയും ആയിട്ടില്ല. ഒരു മാസം മുൻപ് ഈ റോഡിൻറെ ടാറിങ് ആരംഭിക്കുന്നു എന്നും ഉടൻ പൂർത്തീകരിക്കുമെന്നും നഗരസഭാ അധികൃതരും അറിയിച്ചിരുന്നു. ദിവസവും ഇവിടെ നിരവധി അപകടങ്ങളാണ് നടക്കുന്നതെ...
error: Content is protected !!