വേങ്ങര കുറ്റളൂരിൽ വാഹനാപകടം: ചെമ്മാട് സ്വദേശിനി യായ വിദ്യാർത്ഥിനി മരിച്ചു
വേങ്ങര : വേങ്ങര കുറ്റളൂരിൽവാഹന അപകടത്തിൽ ചെമ്മാട് സ്വദേശിനി യായ വിദ്യാർത്ഥിനി മരിച്ചു. ചെമ്മാട് കിസാൻ കേന്ദ്രം സ്വദേശി കൊടപ്പനക്കൽ യൂസുഫിൻ്റെ മകൾ ഫാത്തിമ ജുനൈന (18) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചെമ്മാട് കുംഭംകടവ് സ്വദേശി പി.പി.ഹുസൈന് പരിക്കേറ്റു.ഇന്ന് വൈകുന്നേരം നാലരയോടെ എം എൽ എ റോഡിൽ പഞ്ചായത്ത് കിണറിന് സമീപത്താണ് അപകടം. വേങ്ങര ഭാഗത്തേക്ക് പോവുകയായിരുന്നു ഇരു വാഹനങ്ങളും. സ്കൂട്ടർ പോസ്റ്റിലിടിച്ചതിനെ തുടർന്ന് തെറിച്ചു വീണ പെൺകുട്ടിയുടെ ദേഹത്ത് കാർ കയറിയിറങ്ങി എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തൽക്ഷണം മരിച്ചു. ചെമ്മാട് ഖിദ്മ വുമൺസ് അറബിക് കോളേജ് വിദ്യാർത്ഥിനിയാണ്. മാതാവ്, ജുബൈരിയ. സഹോദരങ്ങൾ: മുഹമ്മദ് ജബീൽ, ജന്നത്തുൽ ഫർസാന, മുഹമ്മദ് ജാസിം. മയ്യിത്ത് പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ കബറടക്കും....

