തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്തിലേക്കുള്ള 182 സ്ഥാനാർത്ഥികളുടെ 285 നാമനിര്‍ദേശ പത്രികകളും സ്വീകരിച്ചു
തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലാ പഞ്ചായത്തിലെ 33 ഡിവിഷനുകളിലേക്കും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. 182 സ്ഥാനാർത്ഥികളുടേതായി ലഭിച്ച 285 നാമനിര്‍ദേശ പത്രികകളും വരണാധികാരിയായ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് സൂക്ഷ്മ പരിശോധനയിൽ സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് ഉപവരണാധികാരി കൂടിയായ എ.ഡി.എം. എന്‍.എം.മെഹറലി, തെരഞ്ഞെടുപ്പ് വിഭാഗത്തിലെ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സൂക്ഷ്മപരിശോധനയില്‍ സംബന്ധിച്ചു. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24 ആണ്.
ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് പത്രിക നൽകിയ സ്ഥാനാര്‍ഥികളുടെ എണ്ണം ചുവടെ:
വഴിക്കടവ് (ജനറല്‍)- 5, മൂത്തേടം(സ്ത്രീ)- 4, വണ്ടൂര്‍(സ്ത്രീ)- 5, കരുവാരക്കുണ്ട് (ജനറല്‍)- 5, മേലാറ്റൂര്‍ (ജനറല്‍)- 4, ഏലംകുളം (സ്ത്രീ)-6, അങ്ങാടിപ്പുറം (പട്ടികജാതി)- 5, ആനക്കയം (സ്ത്രീ)- 5, മക്കരപറമ്പ് ...

