Thursday, March 19

Tag: തിരഞ്ഞെടുപ്പ് 2026

നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ജില്ലയിലെത്തി
Politics

നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ജില്ലയിലെത്തി

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോഗിച്ച നിരീക്ഷകര്‍ മലപ്പുറം ജില്ലയിലെത്തി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസില്‍ എത്തിയ നിരീക്ഷകരെ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വിവിധ നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള ഏഴ് നിരീക്ഷകരാണ് ഇന്ന് ജില്ലയില്‍ എത്തിയത്. പൊതു നിരീക്ഷകരായ വിശേഷ് സാരംഗല്‍, എം.ബി. രാജേഷ് ഗൗഡ,ചെലവ് നിരീക്ഷകരായ അനൂപ് കുമാര്‍ വെര്‍മ, അനുരാഗ് ശ്രീവാസ്തവ, റാവുത്ത് മനീഷ് മഹേന്ദ്ര, വിദ്യാ നൂപുര്‍, പോലീസ് നിരീക്ഷകനായ ചന്ദ്രഗുപ്ത എന്നിവരാണ് ജില്ലയിലെത്തിയത്. ജില്ലയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇഎംഎസ് സെമിനാര്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടറും, ജില്ലാ പോലീസ് മേധാവിയും നിരീക്ഷകരും വിലയിരുത്തി. ഐഎഎസ് ഉദ്യോഗസ്ഥരായ വിശേഷ് സാരംഗല്‍...
error: Content is protected !!