Saturday, August 8

Tag: തിരൂരങ്ങാടി ചെറുമുക്ക് റോഡ്

കുടിവെള്ള പദ്ധതിക്ക് ഉപയോഗിച്ച പൈപ്പിൻ്റെ ഗുണനിലവാരം പരിശോധിക്കണം
Local news

കുടിവെള്ള പദ്ധതിക്ക് ഉപയോഗിച്ച പൈപ്പിൻ്റെ ഗുണനിലവാരം പരിശോധിക്കണം

തിരൂരങ്ങാടി: തിരൂരങ്ങാടി–ചെറുമുക്ക്–കുണ്ടൂർ പൊതുമരാമത്ത് വകുപ്പ് (BM&BC) റോഡിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഭാഗമായി പി.വി.സി. പൈപ്പുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഗുണനിലവാരവും സാങ്കേതിക അനുയോജ്യതയും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) ജില്ലാ ജനറൽ സെക്രട്ടറി, വിവരാവകാശ ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകനുമായ അബ്ദുൽ റഹീം പൂക്കത്ത്, അഷറഫ് മനരിക്കൽ, സലാം ഹാജി മച്ചിങ്ങൽ, നിയാസ് അഞ്ചപ്പുര എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പിന്നും കേരള വാട്ടർ അതോറിറ്റിക്കും പരാതി നൽകി. തിരൂരങ്ങാടി താഴച്ചിന മുതൽ കുണ്ടുചിന വരെയുള്ള ഭാഗത്ത് ഭാരമേറിയ ബസുകൾ, ടോറസ് വാഹനങ്ങൾ, ലോഡ് കയറ്റിയ ലോറികൾ എന്നിവ ദിവസേന സഞ്ചരിക്കുന്ന പ്രധാന റോഡിലാണ് നിയമവിരുദ്ധമായി പി.വി.സി. പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി. ഇത്തരമൊരു റോഡിൽ ദീർഘകാല ഉപയോഗത്ത...
error: Content is protected !!