നാടിന്റെ സ്പന്ദനായി തിരൂരങ്ങാടിയിൽ പി.എം.എ സമീര്‍
തിരൂരങ്ങാടി: ജനങ്ങളുടെ നിത്യജീവിതവുമായി ചേര്‍ന്ന് നില്‍ക്കുന്ന രാഷ്ട്രീയ ശൈലിയിലൂടെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.എം.എ സമീര്‍ നാടിന്റെ സ്പന്ദനമായി മാറുന്നു. വലിയ വേദികളിലും പ്രഭാഷണങ്ങളിലും മാത്രം ഒതുങ്ങാതെ, വീടുകളിലും വഴികളിലും നേരിട്ട് ജനങ്ങളെ കാണുകയും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്ന സമീപനമാണ് സമീറിനെ വ്യത്യസ്തനാക്കുന്നത്.ചായക്കടകളിലും വീടുമുറ്റങ്ങളിലും ചെറിയ കൂട്ടായ്മകളായി നടക്കുന്ന കൂടിക്കാഴ്ചകളിലൂടെ ജനങ്ങളുമായി ഹൃദയബന്ധം സ്ഥാപിക്കുകയാണ് അദ്ദേഹം. നിങ്ങളുടെ പ്രശ്‌നം എന്റെ ഉത്തരവാദിത്വമാണെന്ന സന്ദേശം പ്രവൃത്തിയിലൂടെ വ്യക്തമാക്കുന്ന സമീര്‍ സാധാരണക്കാരുടെ വേദനകളും പ്രതീക്ഷകളും അടുത്തറിയാന്‍ പ്രത്യേക ശ്രദ്ധിക്കുന്നു. യുവാക്കളുമായി തുറന്ന സംവാദങ്ങളും സ്ത്രീകളുമായി പ്രത്യേകം കൂടിക്കാഴ്ചകളും മുതിര്‍ന്നവരെ സന്ദര്‍ശിക്കുന്നതുമെല്ലാം ക്യാമ്പെയിനിന്റെ പ്രധാന ഭാഗങ്ങളായി മാറിയിട്ടുണ്ട്. പ്രശ്...

