പഞ്ചായത്ത് വാഹനം മാലിന്യ കൂമ്പാരത്തിൽ തള്ളിയ സംഭവം: സിപിഎം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി
നന്നമ്പ്ര പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള വാഹനം മാലിന്യ കൂമ്പാരത്തില്‍ തള്ളിയതില്‍ സി പി എം നന്നമ്പ്ര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.കുണ്ടൂർ ഓട് കമ്പനി പരിസരത്ത് നിന്നാരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ സിപിഐ എം താനൂർ ഏരിയ കമ്മിറ്റി അംഗം കെവിഎ കാദർ ഉദ്ഘാടനം ചെയ്തു. കെ ബാലന് അധ്യക്ഷനായി.നന്നമ്പ്ര പഞ്ചായത്ത് അംഗം പി. പി ഷാഹുല്‍ ഹമീദ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ പ്രസാദ്, വി കെ ഹംസ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ ഗോപാലന് സ്വാഗതവും സി ഷാഫി നന്ദിയും പറഞ്ഞു.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM
പഞ്ചായത്തിൽ പുതിയ വാഹനം വാങ്ങിയതിനെ തുടർന്ന് പഴയ വാഹനം കൊടിഞ്ഞി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നല്‍കാമെന്ന് സർക്കാരിൽ അറിയിച്ചാണ് മാലിന്യ കേന്ദ്രത്തിൽ തള്ളിയത്. ബ...