Sunday, February 1

Tag: പരപ്പനങ്ങാടി ജി എൽ പി സ്കൂൾ

പരപ്പനങ്ങാടി ഗവ. എൽപി സ്കൂളിലെ അശാസ്ത്രീയ ബാഡ്മിൻ്റൺ കോർട്ട് നിർമ്മാണം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ
Local news

പരപ്പനങ്ങാടി ഗവ. എൽപി സ്കൂളിലെ അശാസ്ത്രീയ ബാഡ്മിൻ്റൺ കോർട്ട് നിർമ്മാണം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

പരപ്പനങ്ങാടി : ഗവ. എൽ പി സ്കൂൾ പരപ്പനങ്ങാടിയിൽ മുൻസിപ്പാലിറ്റി ഫണ്ട് ഉപയോഗിച്ച് അശാസ്ത്രീയമായി നിർമ്മിച്ച ബാഡ്മിൻ്റൺ കോർട്ട് കാരണം സ്കൂൾ കോമ്പൗണ്ടിൽ മഴം വെള്ളം കെട്ടി കിടക്കുന്നത് വിദ്യാർത്ഥികൾക്ക് സ്കൂളിൽ പ്രവേശിക്കുന്നതിനും, കായിക പ്രവർത്തനങ്ങൾക്കും തടസം നേരിടുന്നതിന്നെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ ചെട്ടിപ്പടി മേഖല കമ്മറ്റി. കഴിഞ്ഞ ദിവസമാണ് സ്കൂൾ ഗേറ്റിനോട് ചേർന്ന് ബാഡ്മിൻ്റൺ കോർട്ട് നിർമ്മാണം ആരംഭിച്ചത്. ഇതിൻ്റെ ഭാഗമായി തറ ഭാഗം കോൺഗ്രീറ്റ് ചെയ്ത് ഉയർത്തിയത് കാരണം മഴവെള്ളം സ്കൂൾ കോമ്പൗണ്ടിൽ കെട്ടി കിടക്കുകയാണ്. സ്കൂളിലേക്ക് കെട്ടി കിടക്കുന്ന ജലത്തിൽ ചവിട്ടി വേണം ക്ലാസ് റൂമുകളിലേക്ക് എത്തുവാൻ. ഇതേ സ്കൂൾ കോമ്പൗണ്ടിൽ തന്നെയാണ് ഭിന്ന ശേഷി വിദ്യാർത്ഥികൾ പഠിക്കുന്ന ഗവ. മോഡൽ ലാബ് സ്കൂൾ പ്രവർത്തിക്കുന്നതെന്നും, മഴ വെള്ളം കെട്ടി കിടക്കുന്നത് മൂലം വിദ്യാർത്ഥികൾക്കുള്ള പ്രയാസം അടിയന്തിരമായി പരിഹര...
error: Content is protected !!