പരപ്പനങ്ങാടിയിൽ ബസ് സ്റ്റാൻഡ്: വിശദ പദ്ധതി രേഖ ഒരു മാസത്തിനകം, അടുത്ത ആഴ്ച്ച മണ്ണ് പരിശോധന തുടങ്ങും
പരപ്പനങ്ങാടി: ഒരേ സമയം അഞ്ച് മുതൽ പത്ത് വരെ ബസുകൾക്ക് പാർക്കിംഗ് സൗകര്യമുള്ള ബസ് സ്റ്റാൻഡ് പദ്ധതിയിൽ മൂന്ന് കോടിയുടെ പ്രാരംഭ നിർമ്മാണ പ്രവൃത്തിക്ക് പരപ്പനങ്ങാടി നഗരസഭയിൽ അടുത്ത ആഴ്ച്ച മണ്ണ് പരിശോധന.ഡി.പി.ആർ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി കോഴിക്കോട് അർബൺ ഗ്രേ ഏജൻസി സീനിയർ കൺസൾട്ടൻ്റ് എസ് കീർത്തി, ആർക്കിടെക്റ്റ് വരുൺ കൃഷ്ണ എന്നിവർ ചെവ്വാഴ്ച്ച സ്ഥലം സന്ദർശിച്ചു. പരപ്പനങ്ങാടി നഗരസഭ കെട്ടിടത്തിന് പിറകുവശത്തുള്ള മാർക്കറ്റ് ഭാഗത്ത് ബസ് സ്റ്റാൻഡ് സ്ഥാപിക്കാൻ ഒരു മാസത്തിനകം വിശദ പദ്ധതി രേഖ നഗരസഭക്ക് സമർപ്പിക്കും. ബസ് സ്റ്റാൻഡ് ബിൽഡിംഗിൽ താഴെ ഭാഗത്ത് ബങ്കുകൾ, രണ്ടാം നിലയിൽ സെമിനാർ ഹാൾ, മൂന്നാം നിലയിൽ ഉദ്യോഗസ്ഥർക്ക് താമസിക്കാനുള്ള വാടക മുറികൾ എന്നിവ നിർമ്മിക്കും. പേ പാർക്കിംഗിന് പ്രത്യേകം സൗകര്യവും ഒരുക്കും. ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് തടസ്സമായിരുന്ന പരപ്പനങ്ങാടി വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചു നീക്ക...