Thursday, November 27

Tag: പരിശീലന ക്ലാസ്

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം തുടങ്ങി
Politics

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം തുടങ്ങി

ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം തുടങ്ങി. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് തലത്തിലെയും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെയും പോസ്റ്റല്‍ ബാലറ്റുകള്‍ അതാത് ബ്ലോക്കിലാണുള്ളത്. അപേക്ഷകള്‍ പരിശോധിച്ച് യഥാസമയം അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാന്‍ അതത് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരികള്‍ക്ക് കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍ദേശം നല്‍കി. പോസ്റ്റല്‍ ബാലറ്റിന് അര്‍ഹതയുള്ളവര്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റല്‍ ബാലറ്റ് അപേക്ഷകള്‍ ബന്ധപ്പെട്ട ബ്ലോക്ക് വരണാധികാരികള്‍ക്ക് നല്‍കണം. വോട്ടെണ്ണല്‍ തീയതിയായ ഡിസംബര്‍ 13ന് രാവിലെ എട്ട് വരെയുള്ള വോട്ട് ചെയ്ത് തിരികെ ലഭ്യമാകുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ മാത്രമാണ് പരിഗണിക്കുക. ബ്ലോക്കുകളും വരണാധികാരികളും 105 നിലമ്പൂര്‍ ബ്ലോക്ക്-ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (നോര്‍ത്ത്)നി...
error: Content is protected !!