Tag: പള്ളിക്കൽ പഞ്ചായത്ത്

പള്ളിക്കൽ അഗ്രോ സർവീസ് സെന്ററിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു
Local news

പള്ളിക്കൽ അഗ്രോ സർവീസ് സെന്ററിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പള്ളിക്കലിൽ പ്രവർത്തിക്കുന്ന അഗ്രോ സർവീസ് സെന്ററിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു. സമഗ്ര കാർഷിക പദ്ധതി വള്ളിക്കുന്ന് മണ്ഡലത്തിൽ നടപ്പാക്കുമെന്നും ഇതിനായി പദ്ധതികൾ തയാറാക്കി നൽകാനും മന്ത്രി ആവശ്യപ്പെട്ടു. പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ എല്ലാവരും ശ്രമിക്കണം. പദ്ധതികൾ നടപ്പിലാക്കാൻ എല്ലാ സഹായവും കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. പള്ളിക്കൽ ഗ്രാമ പഞ്ചായത്തിനെ കേര ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.'മേരി മാട്ടി മേരാ ദേശ്' ക്യാമ്പയിനിന്റെ ഭാഗമായി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 75 വൃക്ഷതെകൾ നടുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പള്ളിക്കലിൽ കുമ്മനാട്ട് വളപ്പിലെ വ്യവസായ...
error: Content is protected !!