യുഎഇയിലെ പുതിയ വിസ നിയമങ്ങള്‍ ഒക്ടോബർ മൂന്നു മുതല്‍ പ്രാബല്യത്തില്‍; നടപടികള്‍ എളുപ്പമാകുന്നു
അബുദാബി: യുഎഇയിലെ പുതിയ വിസ നിയമങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. കൂടുതല്‍ പേരെ യുഎഇയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസ ചട്ടങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. അതിനാല്‍ വിസയുമായി ബന്ധപ്പെട്ട നടപടികള്‍ കൂടുതല്‍ എളുപ്പമാകും. വിസ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ചട്ടഭേദഗതിയിലൂടെ സാധിക്കും. .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകുംപുതിയ കാറ്റഗറികളിലുള്ള വിസകളും ഇതോടൊപ്പം നിലവില്‍ വരും. അഞ്ചു വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ റെസിഡന്റ് വീസയാണ് പുതിയ വിസകളില്‍ പ്രധാനം. സ്‌പോണ്‍സറോ തൊഴിലുടമയോ ഇല്ലാതെ തന്നെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്നതാണ് ഗ്രീന്‍ വിസ. വിദഗ്ധ തൊഴിലാളികള്‍, സ്വയം സംരംഭകര്‍, നിക്ഷേപകര്‍, ബിസിനസ് പങ്കാളികള്‍ എന്നിവര്‍ക്ക് ഗ്രീന്‍ വീസ ലഭിക്കും.
അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വീസയും...