Wednesday, August 20

Tag: പുഴയിൽ മരിച്ച നിലയിൽ

കഴിഞ്ഞയാഴ്‌ച വിവാഹിതയായ നവവധു പുഴയിൽ മരിച്ച നിലയിൽ
Accident

കഴിഞ്ഞയാഴ്‌ച വിവാഹിതയായ നവവധു പുഴയിൽ മരിച്ച നിലയിൽ

വള്ളിക്കുന്ന്: കോട്ടക്കടവ് പുഴയിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. തറോൽ രാമൻ എന്ന കുട്ടന്റെ മകൾ ആര്യ(26)യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശിയായ ശാശ്വതുമായി ആര്യയുടെ വിവാഹം കഴിഞ്ഞത്. ആദ്യ വിരുന്നിനായി ഇന്നലെയാണ് ആര്യയും ഭർത്താവും സ്വന്തം വീടായ വള്ളിക്കുന്ന് നോർത്ത് പൊറാഞ്ചേരിയിലെ വീട്ടിലെത്തിയത്.ഇന്നലെ വൈകീട്ട് വീട്ടിൽ നിന്നും ഫോട്ടോസ്റ്റാറ്റ് എടുക്കാനായി ആര്യ പുറത്ത് പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാർ അന്വേഷിച്ച് ഇറങ്ങിയെങ്കിലും പുഴയ്ക്ക് സമീപം റോഡരിൽ ആര്യയുടെ സ്കൂട്ടറും ചെരുപ്പും നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ഇതോടെ രാത്രി ഏറെ വൈകിയും പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് കോട്ടക്കടവ് കാൽവരി ഹിൽസിന്റെ താഴെ പുഴയോരത്ത് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ഇൻക്വസ്റ്റ് നടപടി പൂർത്തിയാക...
error: Content is protected !!