Tag: പോലീസിനെതിരെ കുറ്റപത്രം

Local news

തിരൂരങ്ങാടി പോലീസിന്റെ തൊണ്ടി മണൽ കൊള്ളക്കെതിരെ യൂത്ത് ലീഗ് പോലീസ് സ്റ്റേഷൻ മാർച്ച് ജനുവരി 10 ന്

തിരൂരങ്ങാടി: തിരൂരങ്ങാടി പോലീസിന്റെ തൊണ്ടി മണല്‍ കൊള്ളക്കും നിര്‍ബന്ധിത പണപ്പിരിവിനുമെതിരെ മുസ്ലിം യൂത്ത്‌ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി പത്ത് തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് നടക്കുന്ന മാര്‍ച്ച് കെ.പി.എ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പങ്കെടുക്കും.മാര്‍ച്ചിന് മുന്നോടിയായി തിരൂരങ്ങാടി പോലീസിന്റെ അനീതിയും കൊള്ളരുതായ്മയും അഴിമതിയും ചുണ്ടിക്കാണിച്ചു കൊണ്ടുള്ള കുറ്റപത്രം തയ്യാറാക്കും. ഈ കുറ്റപത്രത്തോടപ്പം ഗവര്‍ണര്‍, മുഖ്യമന്ത്രി, ഡി.ജി.പി, പോലീസ് കംപ്ലൈന്റ് അതോറിറ്റി, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി സമര്‍പ്പിക്കും. മാര്‍ച്ച...
error: Content is protected !!