Sunday, August 17

Tag: ഫ്ലാറ്റിൽ നിന്ന് വീണ് ഡോക്ടർ മരിച്ചു

വനിത ഡോക്ടർ കോഴിക്കോട് ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചനിലയിൽ
Accident

വനിത ഡോക്ടർ കോഴിക്കോട് ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചനിലയിൽ

കോഴിക്കോട് : യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കടവത്തൂർ സ്വദേശിനി ശദ റഹ്മത്ത് ജഹാൻ (25) ആണ് മരിച്ചത്. കോഴിക്കോട് മേയർ ഭവന് സമീപത്തുള്ള ലിയോ പാരഡൈസ് അപാർട്മെന്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്നാണ് ഇവർ വീണത്. പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം. അപാർട്മെന്റിൽ ജന്മദിനാഘോഷം നടന്നിരുന്നു. ഇതിന് വേണ്ടിയായിരുന്നു ഡോക്ടർ ഇവിടെ എത്തിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ശബ്ദം കേട്ട് എത്തിയപ്പോൾ വീണുകിടക്കുന്ന നിലയിൽ ഡോക്ടറെ കണ്ടെത്തുകയായിരുന്നെന്ന് സുരക്ഷാ ജീവനക്കാരൻ പറഞ്ഞു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളയിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു. മാഹി പള്ളൂർ ആശുപത്രിയിലെ ഡോക്റ്ററാണ് സദാ റഹ്മത്ത്. കടവത്തൂരിലെ ഹോമിയോ ഡോക്ടർ അബൂബക്കർ - ഡോ. മുനീറ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഡോ. അശ്മിൽ...
error: Content is protected !!