Tuesday, August 26

Tag: ബൈക്കിൽ നിന്ന് വീണ് മരിച്ചു

റോഡിലെ കുഴിയിൽ വീണ് വീണ്ടും മരണം, മമ്പുറം സ്വദേശിനി മരിച്ചു
Accident

റോഡിലെ കുഴിയിൽ വീണ് വീണ്ടും മരണം, മമ്പുറം സ്വദേശിനി മരിച്ചു

എ ആർ നഗർ: റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്നും തെറിച്ച് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മമ്പുറം വെട്ടത്ത് ബസാർ നടുവിലങ്ങാടിക്ക് സമീപം ആലുങ്ങൽ ആയിശ (53) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ കൊണ്ടോട്ടി കോടങ്ങാട് വെച്ചാണ് അപകടം. മഞ്ചേരി യിൽ നിന്നും സഹോദരി പുത്രനോപ്പം ബൈക്കിൽ വരുമ്പോഴാണ് അപകടം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയി ലിരിക്കെ ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെ മരിക്കുകയായിരുന്നു. മക്കൾ: റാഫി, ഫസൽ.മരുമക്കൾ: ഫർസാന, ഷഹാനസെറിൻ. കബറടക്കം നാളെ പോസ്റ്റുമോർട്ട ത്തിന് ശേഷം മമ്പുറം മഖാം ഖബർസ്ഥാനിൽ....
Accident

ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ പാലത്തിങ്ങൽ സ്വദേശി മരിച്ചു

പരപ്പനങ്ങാടി : ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പാലത്തിങ്ങൽ കൊട്ടന്തല അച്ചമ്പാട്ട് പ്രസാദ് (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തോടെ പാലത്തിങ്ങലിൽ വെച്ചാണ് ഇദ്ദേഹത്തിന്റെ ബൈക്കിൽ നിന്നും വീണത്. സ്വകാര്യാശുപത്രിയിൽ കാണിച്ച് വീട്ടിൽ പോയ പ്രസാദിന് ബുധനാഴ്ച ഉച്ചയോടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. ഇന്നലെ കോട്ടക്കൽ സ്വകാര്യാശുപത്രിയിൽ നിന്ന് കോഴിക്കോട്ടെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെ വഴിമധ്യേ മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴാഴ്ച ചിറമംഗലം ശ്മശാനത്തിൽ സംസ്കരിക്കും. പിതാവ് : പരേതനായ നായാടി കുട്ടി. മാതാവ് : പരേതയായ ഓമല.ഭാര്യ : ഷീബ. മക്കൾ: ജിതിൻ, അർച്ചന. സഹോദരങ്ങൾ : ഷൺമുഖൻ, പ്രഭി കുമാർ, ജിതേഷ്, ബിന്ദു, സുമി, ജിഷ....
error: Content is protected !!