കോഡൂരിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ കേസെടുത്തു
മലപ്പുറം : കോഡൂർ ചട്ടിപ്പറമ്പിൽ വാടകക്ക് താമസിക്കുന്ന യുവതി വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് മരണപ്പെട്ട സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്തു. ആലപ്പുഴ വണ്ടാനം കരയിൽ സിറാജുദ്ദീന്റെ ഭാര്യ പെരുമ്പാവൂർ അറക്കപ്പടി സ്വദേശി അസ്മ (34) യാണ് മരിച്ചത്. ആശുപത്രിയിൽ കൊണ്ടു പോകാതെ അക്യുപങ്ചർ ചികിത്സാരീതി പ്രകാരമായിരുന്നു പ്രസവം. പ്രസവ വേദന വന്നിട്ടും സിറാജുദ്ധീൻ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ല. ശനിയാഴ്ച വൈകീട്ട്6 മണിയോടെ പ്രസവിച്ചു. രാത്രി 9 മണിയോടെയാണ് യുവതി മരിച്ചതായി സിറാജുദ്ധീൻ അറിയുന്നത്. യുവതി മരിച്ച വിവരം വീട്ടുകരെ അറിയിച്ചിരുന്നു. ഭാര്യക്ക് ശ്വാസം മുട്ടൽ എന്നു പറഞ്ഞാണ് ആംബുലൻസ് വിളിച്ചത്. മൃതദേഹവുമായി പെരുമ്പാവൂരിലെ വീട്ടിലെത്തിയപ്പോൾ പോലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ അമ്മാവന്റെ പരാതിയിൽ പോലീസ് കേസെടുത്തു. പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടു പോയില്ലെന്ന് അസ്...