Friday, January 2

Tag: മണ്ഡലം യൂത്ത് ലീഗ്

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജയപരാജയം: യൂത്ത്‌ലീഗ് പഠന റിപ്പോര്‍ട്ട് കൈമാറി
Politics

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജയപരാജയം: യൂത്ത്‌ലീഗ് പഠന റിപ്പോര്‍ട്ട് കൈമാറി

തിരൂരങ്ങാടി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടി മണ്ഡലത്തില്‍ യു.ഡി.എഫിനുണ്ടായ വിജയ പരാജയങ്ങള്‍ വിലയിരുത്തി മുസ്്‌ലിം യൂത്ത്‌ലീഗ്. തിരൂരങ്ങാടി മണ്ഡലം യൂത്ത്‌ലീഗ് കമ്മിറ്റി പ്രത്യേകം തെയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് വിശദമായ ചര്‍ച്ചക്ക് ശേഷം മണ്ഡലം മുസ്്‌ലിംലീഗ് കമ്മിറ്റിക്ക് കൈമാറി. മുസ്്‌ലിംലീഗ് മണ്ഡലം പ്രസിഡന്റ് സി.എച്ച് മഹ്മൂദ് ഹാജിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്.തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ 86 ഡിവിഷനുകളിലേയും 79 വാര്‍ഡുകളിലേയും 9 ബ്ലോക്ക് ഡിവിഷനിലേയും രണ്ട് ജില്ലാ പഞ്ചായത്തിലേയും വോട്ടിംഗ് നില, വിജയ പരാജയ കാരണങ്ങള്‍, വാര്‍ഡിലെ പ്രധാന വ്യക്തികളുടെ സഹകരണം, പരാജയപ്പെട്ട വാര്‍ഡുകളിലെ തോല്‍വിക്ക് കാരണം എന്നിങ്ങനെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ഫലം പുറത്ത് വരുന്നത് വരെയുള്ള സമഗ്ര റിപ്പോര്‍ട്ടാണ് യൂത്ത്‌ലീഗ് തെയ്യാറാക്കിയിട്ടുള്ളത്.16 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പണ ചടങ്ങില്‍ തിര...
error: Content is protected !!