നന്നമ്പ്രയിൽ മത്സരം സഹോദര ഭാര്യമാർ തമ്മിൽ
തിരൂരങ്ങാടി : നന്നമ്പ്രയിൽ പോരാട്ടം സഹോദര ഭാര്യമാർ തമ്മിൽ. പഞ്ചായത്ത് 20 ആം വാർഡിലാണ് സഹോദരന്മാരുടെ ഭാര്യമാർ തമ്മിൽ തിരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയത്. വെൽഫെയർ പാർട്ടി സ്ഥാനാർഥി സി.പി.ലുബ്ന ഷാജഹാനും എൽ ഡി എഫ് ഉൾപ്പെടുന്ന സേവ് നന്നമ്പ്ര സ്ഥാനാർഥിയായി സി.പി.റംല യൂനുസും ആണ് മത്സരിക്കുന്നത്. വെൽഫെയർ പാർട്ടി യു ഡി എഫിനൊപ്പമാണ്. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗവും സന്നദ്ധ സംഘടനയായ ഐ ആർ ഡബ്ള്യു ജില്ലാ കമ്മിറ്റി അംഗമാണ്. ടി എം പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തകയുമാണ്. റംല കഴിഞ്ഞ തവണയും മത്സരിച്ചിരുന്നു. സിപിഎം പ്രവർത്തകയാണ്. ഭർത്താവ് യൂനുസ് സിപിഎം പോഷക സംഘടന ഭരവാഹിയാണ്. ചാണാ പറമ്പിൽ കുടുംബമാണ്. റംല ,യൂനുസിന്റെയും, ലുബ്ന അനുജൻ ഷാജഹാന്റെയും ഭാര്യയാണ്. വാർഡിൽ ലീഗിന്റെ വിമത സ്ഥാനാർഥിയായി സീനത്ത് പുത്തുപ്രക്കാട്ട് മത്സരിക്കുന്നുണ്ട്. വനിതാ
ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു. സീറ്റ് ലഭിക...

