മദീനയിലെ വാഹനാപകടം, ഒരു കുട്ടി കൂടി മരിച്ചു; ഇതോടെ മരണം അഞ്ചായി
മദീന: മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഒരു കുട്ടി കൂടി മരിച്ചു. ഇതോടെ മരണം അഞ്ചായി. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മരിച്ച ജലീലിൻ്റെ മകൾ ഹാദിയ ഫാത്തിമ (9) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്നാണ് മരിച്ചത്. അപകടത്തിൽ കുടുംബത്തിലെ നാലുപേർ സംഭവ ദിവസം തന്നെ മരിച്ചിരുന്നു. മലപ്പുറം വെള്ളില യു കെ പടി സ്വദേശിയും ഇപ്പൊൾ തിരൂർക്കാട് തോണിക്കരയിൽ താമസിക്കുന്നയാളുമായ നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ നടുവത്ത് കളത്തിൽ ആദിൽ (14), ജലീലിൻ്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്. അബ്ദുൽ ജലീലിന്റെ മറ്റു മക്കളായ അയിഷ (15) മദീന കിങ് ഫഹദ് ആശുപത്രിയിലും, നൂറ (7) എന്നിവർ സൗദി ജർമൻ ആശുപത്രിയിലും ചികിത്സയിലാണ്. മരിച്ച 4 പേരുടെയും മയ്യിത്ത് ഇന്ന് പുലർച്ചെ മദീനയിൽ കബറടക്കിയിരുന്നു. അതിന് ശേഷമാണ് ചികിത്സയിൽ കഴിഞ്ഞിര...

