വള്ളിക്കുന്ന് നഗരവനം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ബോട്ട്‌ജെട്ടിയുടെയും ബോര്‍ഡ് വാക്കിന്റെയും ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിച്ചു
വള്ളിക്കുന്ന് : വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഇന്ത്യയിലെ 75 നഗരവനം പദ്ധതിയില്‍ ഒന്നായ കടലുണ്ടി-വള്ളിക്കുന്ന് നഗരവനം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ബോട്ട് ജെട്ടിയുടെയും ബോര്‍ഡ് വാക്കിന്റെയും ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിച്ചു. നഗരവനം പദ്ധതിയിലെ 80 ലക്ഷം രൂപ ചെലവഴിച്ചാണ് വള്ളിക്കുന്ന് പഞ്ചായത്തിലെ കീഴയില്‍ ബോട്ട് ജെട്ടിയുടെയും ബോര്‍ഡ് വാക്കിന്റെയും നിര്‍മാണം പൂര്‍ത്തീകരിച്ചത്.
നഗരവനം, ബോട്ട്‌ജെട്ടി, ബോര്‍ഡ് വാക്ക് തുടങ്ങിയവ കമ്മ്യൂണിറ്റി റിസര്‍വ്വില്‍ നിലവില്‍ വരുന്നതോടെ പ്രദേശത്തെ ടൂറിസം മേഖല കൂടുതല്‍ മെച്ചപ്പെടുമെന്നും തദ്ദേശീയരായ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുമെന്നും തൊഴിലാളികള്‍ക്കും പ്രദേശത്തെ ജനങ്ങള്‍ക്കും മെച്ചപ്പെട്ട വരുമാന മാര്‍ഗ്ഗങ്ങള്‍ നിലവില്‍ വരുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ...

