അരുണാചല്‍ പ്രദേശില്‍ വിനോദയാത്രയ്‌ക്ക് പോയ വള്ളിക്കുന്ന് സ്വദേശി ഉൾപ്പെടെ രണ്ട് മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു
അരുണാചല്‍ പ്രദേശില്‍ വിനോദയാത്രയ്‌ക്ക് പോയ വള്ളിക്കുന്ന് സ്വദേശി ഉൾപ്പെടെ രണ്ട് മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു. അരുണാചല്‍ പ്രദേശിലെ സേല തടാകത്തിൽ വിനോദയാത്രയ്ക്കിടെയാണ് അപകടം. മലപ്പുറം വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി മാധവ് മധു, കൊല്ലം സ്വദേശി ബിനു പ്രകാശ് (26), എന്നിവരാണ് തടാകത്തിൽ മുങ്ങിമരിച്ചത്. മാധവിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടിക്കായി അടുത്തുള്ള ആർമി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം.
ഏഴംഗ മലയാളി സംഘത്തിലെ 3 പേരാണ് അരുണാചൽ പ്രദേശ് തവാങ്ങിലെ സേല തടാകത്തിൽ അപകടത്തിൽപ്പെട്ടത്. തണുത്ത് ഉറഞ്ഞു കിടന്ന തടാകത്തിനു മുകളിലൂടെ നടക്കുമ്പോൾ ആയിരുന്നു പെട്ടെന്നുള്ള അപകടം. ഐസ് പ്രതലം പൊട്ടി തടാകത്തിന് ഉള്ളിലേക്ക് വീണ മൂന്നുപേരിൽ രഞ്ജിത്തിനെ ഒപ്പം ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി. കൊല്ലം സ്വദേശി ബിനു പ്രകാശിനെയും വള്ളിക...

