Saturday, August 16

Tag: മാതാവ് ഓടിച്ച വണ്ടിയിടിച്ചു മകൾ മരിച്ചു

മാതാവ് ഓടിച്ച വണ്ടി ഇടിച്ചു കയറി മൂന്നര വയസ്സുകാരി മരിച്ചു
Accident

മാതാവ് ഓടിച്ച വണ്ടി ഇടിച്ചു കയറി മൂന്നര വയസ്സുകാരി മരിച്ചു

കൊടുവള്ളി : ഈങ്ങാപ്പുഴ പടിഞ്ഞാറേ മലയില്‍ റഹ്‌മത് മന്‍സിലില്‍ നസീറിന്റെയും കൊടുവള്ളി നെല്ലാങ്കണ്ടി സ്വദേശിനി ലുബ്ന ഫെബിന്റെയും മകളായ മറിയം നസീര്‍ ആണ് മരിച്ചത്.വീടിന്റെ പടിയിലിരിക്കുകയായിരുന്ന കുട്ടി. കുട്ടിയുടെ മാതാവ് ലുബ്ന മുറ്റത്ത് നിന്ന് മുന്നോട്ടെടുക്കവെ കാര്‍ നിയന്ത്രണം വിട്ട് ഇവിടേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പിതാവ് വിദേശത്താണ്. മയ്യിത്ത് നാളെ ഖബറടക്കും....
error: Content is protected !!