Tag: മുങ്ങിമരിച്ചു

മണ്ണട്ടംപാറ അണക്കെട്ടിൽ ഒഴുക്കിൽ പെട്ട യുവാവ് മരിച്ചു
Accident

മണ്ണട്ടംപാറ അണക്കെട്ടിൽ ഒഴുക്കിൽ പെട്ട യുവാവ് മരിച്ചു

മുന്നിയൂർ : മണ്ണട്ടംപാറ അണക്കെട്ടിൽ ഒഴുക്കിൽ പെട്ട് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. വെളിമുക്ക് ആലുങ്ങൽ സ്വദേശി ചക്കുങ്ങൽ വീട്ടിൽ പരിയകത്ത് സലീമിന്റെ മകൻ അജ്മൽ അലി (21) യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം. അണക്കെട്ടിൽ നീന്തുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്തി ചേളാരി യിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിൽ ആയിരുന്ന യുവാവ് ഇന്ന് അല്പം മുമ്പാണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മാതാവ് : ജമീല. സഹോദരൻ: അൻഷിഫ്. ...
Accident

വിദ്യാർത്ഥി മുങ്ങിമരിച്ചു

നിലമ്പുർ : വിദ്യാർത്ഥി കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ മുങ്ങി മരിച്ചു.നിലമ്പൂർ വല്ലപ്പുഴ ബഡ്സ് സ്കൂൾ വിദ്യാർത്ഥി ഷാബിൻഷാൻ (11) വയസ് ആണ് മരിച്ചത്ചുങ്കത്തറ കൈപ്പിനിയിലാണ് സംഭവം. ഉടൻ കുട്ടിയെ ചുങ്കത്തറ മാർത്തോമ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.മൃതദേഹം നിലമ്പൂർ ഗവ: ഹോസ്പിറ്റലിലേക്ക് മാറ്റി. ...
Accident

വിദ്യാർത്ഥി വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

മൂന്നിയൂർ: വിദ്യാർത്ഥി വെള്ളെക്കെട്ടിൽ മുങ്ങി മരിച്ചു. ചേറക്കോട്- പാപ്പനൂരിലെ പൂണാടത്തിൽ ബാലകൃഷ്ണൻ്റെ മകൻ അഭിഷേക് (14) ആണ് മരിച്ചത്.  ഇന്നലെ (ബുധൻ) വൈകിട്ട് അഞ്ചര മണിയോടെ കൂട്ടുകാരോടൊപ്പം പാപ്പനൂർ പാടത്തെ വെള്ളക്കെട്ടിൽ നീന്തവേ അഭിഷേക് മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരിയല്ലൂർ മാധവാനന്ദവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്  അമ്മ: അനുസഹോദരൻ: അനന്തു കൃഷ്ണ  ...
error: Content is protected !!