മുസ്ലിം ലീഗ് നേതൃത്വത്തില്‍ മാറ്റമില്ല ; സാദിഖലി തങ്ങള്‍ പ്രസിഡന്റ്, പി എം എ സലാം ജനറൽ സെക്രട്ടറി
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളും ജനറല്‍ സെക്രട്ടറിയായി പിഎംഎ സലാമും ട്രഷററായി സി ടി അഹമ്മദ് അലിയും തുടരും. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
എം കെ മുനീര്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയാകട്ടെ എന്ന അഭിപ്രായം ചില മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ട് വെച്ചെങ്കിലും പിഎംഎ സലാം തന്നെ തുടരട്ടെ എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ഒരു വിഭാഗത്തിന്റെ നിലപാട്. ഇതോടെ പാര്‍ട്ടിയുടെ മുഴുവന്‍ ജില്ലാ കമ്മറ്റി ഭാരവാഹികളെയും ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മലപ്പുറത്തേക്ക് വിളിപ്പിച്ചിരുന്നു. ഒരോ ജില്ലാ കമ്മിറ്റി അധ്യക്ഷന്മാരെയും പ്രത്യേകം വിളിപ്പിച്ച് അഭിപ്രായം ആരായുകയുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഇന്ന് കമ്മിറ്റിയെ പ്രഖ്യാപിച്ചത്. 10 വൈസ് പ്രെസിഡന്റുമാരെയും 11 സെക്രട്ടറി മാരെയും തിരഞ്ഞെടുത്തിട്ടുണ...