തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരന് വേണ്ടി തിരച്ചിൽ തുടരുന്നു
മുന്നിയൂർ : തലപ്പാറ യിൽ കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരനെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു.
വലിയ പറമ്പ് സ്വദേശി ചാന്ത് കോയ ഹാജിയുടെ മകൻ മുഹമ്മദ് ഹാശിർ (22) ആണ് അപകടത്തിൽ പെട്ടത് എന്നറിയുന്നു. ഇന്ന് വൈകുന്നേരം 6.35 നാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ വെച്ചാണ് സംഭവം.
കൊളപ്പുറം ഭാഗത്തുനിന്ന് തലപ്പാറ ഭാഗത്തേക്ക് പോകുന്ന കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഇടിച്ച ഉടനെ സ്കൂട്ടർ യാത്രക്കാരൻ തോട്ടിലേക്ക് തെറിച്ച് വീണതായാണ് അറിയുന്നത്. ഇടിച്ച യാത്രക്കാരനെ കാണാതായതിനെ തുടർന്ന് നോക്കിയപ്പോൾ തോട്ടിൽ ഒരാൾ മുങ്ങുന്നത് കണ്ടതായാണ് കാർ യാത്രക്കാർ പറയുന്നത്. റോഡിൽ തോടിന്റെ ഭാഗത്തെ കൈവരി ഉയരമില്ല. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്....