അബ്ദുറഹ്മാൻ തിരൂരിലേക്ക് മാറി, താനൂരിൽ പുതിയ സ്ഥാനാർഥി
മലപ്പുറം: താനൂരിൽ LDF സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നവി അബ്ദുറഹ്മാൻ താനൂരിൽ നിന്നും പിൻവാങ്ങി, തിരൂരിൽ മത്സരിക്കും. താനൂരിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇദ്ദേഹം മണ്ഡലത്തിൽ പ്രചരണത്തിന് ഇറങ്ങിയിരുന്നില്ല. താനൂരിൽ മത്സരിക്കാൻ ആഗ്രഹമില്ലെന്നും തിരൂരിൽ പരിഗണിക്കണം എന്ന് പറഞ്ഞിട്ടും പാർട്ടി അത് പരിഗണിക്കാതെ താനൂരിൽ തന്നെ സ്ഥാനാർഥി ആയി പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇദ്ദേഹം പ്രചരണത്തിന് ഇറങ്ങാതിരുന്നത്. മറ്റെല്ലാ സ്ഥാനാർഥികളും റോഡ് ഷോ നടത്തി പ്രചരണത്തിന് തുടക്കം കുറിച്ചെങ്കിലും V Abdurahiman വി അബ്ദുറഹ്മാൻ പ്രചരണത്തിനിറങ്ങിയില്ല. നേതാക്കൾ ബന്ധപ്പെട്ടെങ്കിലും ഇദ്ദേഹം വഴങ്ങിയില്ല. ഇന്ന് മുഖ്യമന്ത്രി യുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് തിരൂരിലേക്ക് മാറാൻ അനുമതി ലഭിച്ചത്.
അബ്ദുറഹിമാൻ. തിരൂർ മണ്ഡലത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുകയും പ്രദേശത്തിന്റെ സമഗ്ര വികസനവുമാണ് തന്റെ ലക്ഷ്യമെന...

