Friday, November 21

Tag: യു ഡി എഫ് തർക്കം പരിഹരിച്ചു

ഒടുവിൽ സമവായം; നന്നമ്പ്രയിൽ ലീഗ്- കോൺഗ്രസ് ധാരണയായി
Politics

ഒടുവിൽ സമവായം; നന്നമ്പ്രയിൽ ലീഗ്- കോൺഗ്രസ് ധാരണയായി

തിരൂരങ്ങാടി : ദിവസങ്ങൾ നീണ്ട മാരത്തൊൻ ചർച്ചകൾക്ക് ഒടുവിൽ നന്ന മ്പ്ര പഞ്ചായത്തിൽ ലീഗ് കോൺഗ്രസ് സീറ്റ് ധാരണയിലെത്തി. വർധിച്ച 3 സീറ്റുകളിൽ ഒന്ന് കോണ്ഗ്രെസിന് നൽകിയാണ് പ്രശ്നം പരിഹരിച്ചത്. വർധിച്ച സീറ്റുകൾ നൽകുന്നതിന് ചൊല്ലിയുള്ള തർക്കമാണ് പഞ്ചായത്തിൽ ദിവസങ്ങളോളം യുഡിഎഫ് സഖ്യം അനിശ്ചിതത്തിൽ ആക്കിയത്. വർധിച്ച സീറ്റുകളിൽ ഒന്ന് നൽകണമെന്നും ചെറുമുക്കിലെ ഒരു വാർഡിൽ ഇരു പാര്ട്ടികളുടെയും പൊതു സ്വതന്ത്രനെ നിർത്തണം എന്നുമായിരുന്നു കോണ്ഗ്രസിന്റെ ആവശ്യം. ഇത്തരത്തിൽ എട്ടര സീറ്റ് വേണം എന്ന ആവശ്യത്തിൽ കോണ്ഗ്രസ് ഉറച്ചു നിന്നു. അതേ സമയം, സീറ്റുകൾ ഒന്നും അധികമായി നൽകില്ലെന്നും കോണ്ഗ്രസ് മത്സരിക്കുന്ന 19 ആം വാർഡ് ലീഗിന് നൽകി പകരം ഒന്നാം വാർഡ് കോണ്ഗ്രെസിൻ നൽകാം എന്നുമായിരുന്നു ലീഗ് നിലപാട്. എന്നാൽ ഇത് അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ല. നിലവിലുള്ള സീറ്റുകൾക്ക് പുറമേ ഒരു സീറ്റും ഒരു വാർഡിൽ പൊതു സ്വാതന്ത്...
error: Content is protected !!