Tuesday, October 21

Tag: രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധിക്കെതിരായ ബിജെപി നേതാവിന്റെ വധഭീഷണി; ചെമ്മാട്ട് പ്രതിഷേധ പ്രകടനം നടത്തി
Local news

രാഹുൽ ഗാന്ധിക്കെതിരായ ബിജെപി നേതാവിന്റെ വധഭീഷണി; ചെമ്മാട്ട് പ്രതിഷേധ പ്രകടനം നടത്തി

തിരൂരങ്ങാടി : യോഗിയുടെ കത്ത് വായിക്കുമ്പോഴുള്ള ആവേശമൊന്നും കാണിച്ചില്ലെങ്കിലും രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ടകയറുമെന്നൊക്കെ പറയുന്ന ബിജെപി വക്താവിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ മടിക്കുന്ന പിണറായിസർക്കാറിനെതിരെയുമുള്ള പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹൻ വെന്നിയൂരിൻ്റെ അധ്യക്ഷതയിൽ DCC വൈസ് പ്രസിഡൻ്റ് ഷാജി പച്ചേരി ഉദ്ഘാടനം ചെയ്തു. വി.വി അബു , പി.കെ അബ്ദുൽ അസീസ്, രാജീവ് ബാബു കെ. പി. സി, കല്ലുപറമ്പൻ അബ്ദുൽ മജീദ് ഹാജി , സലീം ചുള്ളിപ്പറ ,കടവത്ത് സൈയ്തലവി, ഭാസ്ക്കരൻ പുല്ലാണി , കെ.യു ഉണ്ണികൃഷ്ണൻ ,സുഹ്റാബി സി. പി , ബാലഗോപാലൻ , സോനാ രതീഷ് , മുനീർകൊടിഞ്ഞി , യു.വി സുരേന്ദ്രൻ , കദീജ വെന്നിയൂർ എന്നിവർ നേതൃത്വം നൽകി....
Politics

ഉപതെരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി, രാഹുൽ മാങ്കൂട്ടത്തിൽ, രമ്യ ഹരിദാസ് സ്ഥാനാർഥികൾ

തിരുവനന്തപുരം:  വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേയും ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥികളെ കോണ്ഗ്രസ് പ്രഖ്യാപിച്ചു. പ്രിയങ്ക ഗാന്ധിയാണ് വയനാട്ടിലെ ലോക്സഭ സ്ഥാനാർഥി. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസും യുഡിഎഫ് സ്ഥാനാർഥികളാകും.വിജയ സാധ്യത പരിഗണിച്ചാണ് സ്ഥാനാർഥി പ്രഖ്യാപനം. എഐസിസി നിയമിച്ച സര്‍വേ ഏജന്‍സിയുടെ സര്‍വേയും നിർ‌ണായകമായി. ഷാഫി പറമ്പിലിന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും പിന്തുണ രാഹുലിന് തുണയായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട രമ്യയ്ക്ക് ഒരവസരം കൂടി നൽകിയിരിക്കുകയാണ് കോൺഗ്രസ്. പ്രിയങ്ക ആദ്യമായി മത്സരിക്കുന്നത് കേരളത്തിൽ നിന്നാണെന്ന പ്രത്യേകതയുണ്ട്. ഇത് കോണ്ഗ്രസ് പ്രവർത്തകരിൽ ആവേശം ഉണ്ടാക്കിയിട്ടുണ്ട്....
error: Content is protected !!