ജില്ലയില്‍ വിപുലമായ റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി വി.അബ്ദുറഹ്‌മാന്‍ മുഖ്യാതിഥിയാവും
മലപുറം : ജില്ലയില്‍ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ ജനുവരി 26ന് നടക്കുന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ കായിക - ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ മുഖ്യാതിഥിയാകും. രാവിലെ 8.35 ന് സിവില്‍ സ്റ്റേഷനിലെ യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്ന മന്ത്രി 9 മണിക്ക് എം.എസ്.പി ഗ്രൗണ്ടില്‍ ദേശീയപതാക നിവര്‍ത്തും. തുടര്‍ന്ന് പരേഡ് പരിശോധിക്കുന്ന മന്ത്രി മാര്‍ച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിക്കും. 9.18 ന് പരേഡിനെ അഭിസംബോധന ചെയ്തു സംസാരിക്കും. പരേഡിന് എം.എസ്.പി.അസിസ്റ്റന്റ് കമാണ്ടന്റ് കെ.വി.രാജേഷ് നേതൃത്വം നല്‍കും. സായുധ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ.പി. ഷീബു സെക്കന്‍ഡ് ഇന്‍ കമാന്‍ഡറാകും. എം.എസ്.പി, പൊലീസ്, സായുധ റിസര്‍വ് പോലീസ്, എക്സൈസ്, വനിതാ പോലീസ്, വനം വകുപ്...

