സ്ത്രീകളുടെ പങ്കാളിത്തം ഇല്ലാതെ സമൂഹത്തിന് പുരോഗതി സാധ്യമല്ല: കെ.പി.എ മജീദ്
തിരൂരങ്ങാടി: സ്ത്രീകളുടെ പങ്കാളിത്തം ഇല്ലാതെ സമൂഹത്തിന് യഥാര്‍ത്ഥ പുരോഗതി സാധ്യമല്ലെന്ന് മുസ്്‌ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. വനിതാലീഗ് തിരൂരങ്ങാടി മണ്ഡലം വനിതാലീഗ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വനിതാലീഗ് നടത്തുന്ന ഇത്തരം സമ്മേളനങ്ങള്‍ സ്ത്രീകളുടെ ശാക്തീകരണത്തിനും, രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ അവര്‍ക്ക് കൂടുതല്‍ ശക്തമായ ഇടപെടലിനും വഴിയൊരുക്കുന്നു. സ്ത്രീകള്‍ മുന്നോട്ട് വന്നാല്‍ കുടുംബവും സമൂഹവും ശക്തമാകുന്നു. വനിതാലീഗ് വനിതകളുടെ ശബ്ദമാകുമ്പോള്‍ ജനങ്ങളുടെ ഭാവി കൂടുതല്‍ പ്രതീക്ഷാജനകമാകും. തിരൂരങ്ങാടിയിലെ സ്ത്രീകളുടെ ഈ മഹത്തായ പങ്കാളിത്തം ജനാധിപത്യത്തിനുള്ള വലിയൊരു സന്ദേശമാണെന്നും കെ.പി.എ മജീദ് പറഞ്ഞു. വനിതാലീഗ് മണ്ഡലം പ്രസിഡന്റ് വി.വി ജമീല ടീച്ചര്‍ അധ്യക്ഷനായി.വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിന നിയാസി മുഖ്യപ്രഭാഷണം നടത്...