ചെറുമുക്ക് ജി എം എൽ പി സ്കൂൾ നൂറാം വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി
നൂറാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
ഫോട്ടോ : ചെറുമുക്ക് ജി എം എൽ പി സ്കുളിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക പി കെ നിഷ ടീച്ചർക്കുള്ള ഉപകാരം സാഹിത്യകാരൻ എം എം സചീന്ദ്രൻ നൽകുന്നു
തിരൂരങ്ങാടി : ചെറുമുക്ക് ജിഎംഎൽപിസ്കൂളിൻ്റെ നൂറാം വാർഷികാഘോഷ സമാപനവും സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക പികെ നിഷ ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു .വാർഷികത്തോട് അനുബന്ധിച്ച് . ചെറുമുക്ക് പള്ളിക്കത്താഴം മുതൽ സ്കൂൾ വരെ നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും കീഴിൽ വ്യത്യസ്ത കലാരൂപങ്ങളുടെ അകമ്പടിയോടുകൂടി സാംസ്കാരിക ഘോഷയാത്രയും വേറിട്ട കാഴ്ചയായി . തുടർന്ന് കുട്ടികളുടെ വൈവിധ്യമാർന്ന കലാ പരിപാടികളും നടന്നു .വൈകുന്നേരം നടന്ന നൂറാം വാർഷികാഘോഷ യാത്രയയപ്പ് ചടങ്ങിൽ പ്രമുഖ സാഹിത്യകാരൻ എം എം സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് നീലങ്ങത്ത് അബ്ദുസലാം അദ്യക്ഷത വഹിച്ചു. ചടങ്ങിൽ വി പി സിദീഖ് ....

