Tag: വിദ്യാർഥിനിക്ക് അപകടത്തിൽ പരിക്ക്

പൈപ്പ് ലൈനിന് കീറിയ റോഡ് നന്നാക്കിയില്ല, സ്കൂട്ടർ തെന്നിവീണ് വിദ്യാർഥിനിക്ക് പരിക്ക്
Accident

പൈപ്പ് ലൈനിന് കീറിയ റോഡ് നന്നാക്കിയില്ല, സ്കൂട്ടർ തെന്നിവീണ് വിദ്യാർഥിനിക്ക് പരിക്ക്

തിരൂരങ്ങാടി : പൈപ്പ് ലൈനിന് വേണ്ടി കീറിയ റോഡിൽ സ്കൂട്ടർ തെന്നി വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു. പതിനാറുങ്ങൽ സ്വദേശി ചാന്തു അബ്ദുൽ കരീമിന്റെ മകൾ സിത്താര യാസ്മിൻ (21) ആണ് പരിക്കേറ്റത്. ചെമ്മാട്- പരപ്പനങ്ങാടി റോഡിൽ പത്തൂർ ഹോസ്പിറ്റലിന് മുന്നിൽ വെച്ചാണ് അപകടം. പൈപ്പ് ലൈന് വർക്ക് നടക്കുന്നിടത്ത് വീണ ഉടനെ പിറകിൽ വന്ന ലോറി പെട്ടെന്ന് ബ്രേക്ക് ചവിട്ടിയത് കാരണമാണ് വൻ ദുരന്തം ഒഴിവായത്. ചെമ്മാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച മാത്രം അവിടെ മൂന്നാമത്തെ അപകടം ആണെന്ന് നാട്ടുകാർ പറഞ്ഞു. ഇവിടെ സ്ഥിരമായി അപകടം നടക്കുന്നത് പതിവാണ്. രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ നിരവധി സംഘടനകൾ പരാതി കൊടുത്തെങ്കിലും ഇതുവരെ യാതൊരു നടപടിയും ആയിട്ടില്ല. ഒരു മാസം മുൻപ് ഈ റോഡിൻറെ ടാറിങ് ആരംഭിക്കുന്നു എന്നും ഉടൻ പൂർത്തീകരിക്കുമെന്നും നഗരസഭാ അധികൃതരും അറിയിച്ചിരുന്നു. ദിവസവും ഇവിടെ നിരവധി അപകടങ്ങളാണ് നടക്കുന്നതെ...
error: Content is protected !!