പക്ഷികളുടെ പറുദീസയായി വെഞ്ചാലി ആമ്പൽ പാടം
തിരുരങ്ങാടി: വിദേശികളും സ്വദേശികളുമായ പക്ഷികളുടെ ഇഷ്ട കേന്ദ്രമായി മാറിയിരിക്കുകയാണ് ചെറുമുക്കിലെ ആമ്പൽ പാടം. കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നായി ചുവന്ന ആമ്പൽ കാണാൻ വരുന്ന സന്ദർശകർക്ക് ആമ്പലിൻ്റെ സൗന്ദര്യത്തിനു പുറമേ നയനാനന്ദകരമായ കാഴ്ചയൊരുക്കുകയാണ് ഇവിടുത്തെ പക്ഷിക്കൂട്ടങ്ങൾ.ചെറുമുക്ക്, കൊടിഞ്ഞി ഭാഗങ്ങളിലായി വിശാലമായി പരന്ന് കിടക്കുന്ന, നൂറേക്കറിലധികം വരുന്ന പാടശേഖരങ്ങളിൽ നീർപ്പക്ഷികളും ശൈത്യകാല സന്ദർശകരായ വിദേശ പക്ഷികളുമടക്കം 70ലേറെ പക്ഷികളെയാണ് കാണപ്പെടുന്നത്.പക്ഷി നിരീക്ഷകരായ ഡോ. ബിനു ചുള്ളക്കാട്ടിൽ, കബീറലി പി എന്നിവർ പലപ്പോഴായി ഇവിടെ നടത്തിയ സർവ്വേയിൽ നീർപ്പക്ഷികളായ ചേരക്കോഴി, വെള്ള അരിവാൾ കൊക്കൻ എന്നിവയെ ജില്ലയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സ്ഥലമായി ചെറുമുക്ക്- വെഞ്ചാലി പാടശേഖരങ്ങളെ തിരിച്ചറിഞ്ഞിരുന്നു.
ദേശാടനപ്പക്ഷികളായവെള്ളക്കൊക്കൻ കുളക്കോഴി, തവിട്ടു തലയൻ കടൽക്കാക്ക, ചെറിയ കടൽ...