എം എസ് എഫ് വേങ്ങര നിയോജക മണ്ഡലം വിദ്യാർത്ഥി വെളിച്ചം സമ്മേളനത്തിന് തുടക്കമായി
വേങ്ങര :15,16,17,18 തിയ്യതികളിലായി വേങ്ങരയിൽ വെച്ച് നടക്കുന്ന വേങ്ങര നിയോജക മണ്ഡലം എം എസ് എഫ് വിദ്യാർത്ഥി വെളിച്ചം സമ്മേളനത്തിന് തുടക്കമായി. നിയോജക മണ്ഡലം പ്രസിഡന്റ് എൻ കെ നിഷാദ് പതാക ഉയർത്തി. മുസ്‌ലിം ലീഗ് നേതാവ് ടി കെ മൊയിദീൻകുട്ടി മാസ്റ്ററുടെ കയ്യിൽ നിന്നും പതാക ഏറ്റുവാങ്ങി ക്യാപ്റ്റൻ സൽമാൻ കടമ്പോട്ട്, വൈസ് ക്യാപ്റ്റൻ ആമിർ മാട്ടിൽ, ജാഥ അംഗങ്ങളായ കെ പി റാഫി, ആബിദ് കൂന്തള, ആഷിക് അലി കാവുങ്ങൽ, ഹാഫിസ് പറപ്പൂർ എന്നിവരുടെ നേതൃത്വത്തിൽ പതാക ജാഥയായിട്ടാണ് സമ്മേളന നഗരിയിലെത്തിയത്.
തുടർന്ന് മണ്ഡലത്തിലെ വിവിധ വിദ്യാർത്ഥി സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി ലഹരിയോട് നോ പറയാം എന്ന വിഷയത്തിൽ സ്റ്റുഡന്റ്സ് ലീഡേഴ്‌സ് മീറ്റ് എന്ന പേരിൽ ചർച്ചാ വേദിയൊരുക്കി. സംസ്ഥാന എം എസ് എഫ് സെക്രട്ടറി പി എ ജവാദ് ചർച്ച നിയന്ത്രിച്ചു. അഡ്വ:അബ്ദുറഹ്മാൻ (കെ എസ് യു ), സമീറുദ്ധീൻ ദാരിമി (എസ് കെ എസ് എസ് എഫ് ), അൻവർ മദനി (വിസ്...