യുഡിഎഫ് ന്യൂനപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുന്നു: എ വിജയരാഘവൻ
താനൂർ : കോൺഗ്രസ് പൂർണമായും വർഗീയതയ്ക്ക് കീഴടങ്ങിയതായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയ രാഘവൻ പറഞ്ഞു. സിപി എം ജില്ലാ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇടതുപക്ഷത്തെ ഇല്ലാതാക്കുക എന്നത് വലതുപക്ഷത്തിൻ്റെ രാഷ്ട്രീയ അജണ്ടയാണ്. അതിന് എല്ലാ വർഗീയതയെയും ഒപ്പം കൂട്ടി കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണി ഉണ്ടാക്കി. വിമോചന സമര കാലത്തിന് സമാന സാഹചര്യമാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയുടെ വലിപ്പം കൂട്ടാനാണ് ശ്രമം. ഇടതുപക്ഷത്തെ നേരിടാനുള്ള മെച്ചപ്പെട്ട ആശയ ഘടന കോൺഗ്രസിനില്ല. മൂല്യബോധം നഷ്ടമായ നേതൃത്വമാണ് അതിനെ നയിക്കുന്നത്. അതിനാൽ വർഗീയ, ജാതീയ ഘടകങ്ങളെ ഉപയോഗിക്കുന്നു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാരിനെ ഇടതുപക്ഷ വേട്ടയ്ക്ക് ഉപയോഗിക്കുന്നു. കമ്മ്യൂണിസ്റ്റ് അടിത്തറ തകർത്ത് പുരോഗമന ആശയങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. വർഗീയതയെ ഉപയോഗിക്കുന്നു. ഓരോ മനുഷ്യനെയും കുടും...