ചെമ്മാട്ട് സീതാറാം യച്ചൂരി അനുസ്മരണം നടത്തി
തിരൂരങ്ങാടി : സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷികത്തിൻ്റെ ഭാഗമായി സിപിഐ എം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി ചെമ്മാട്ട് അനുസ്മരണം സംഘടിപ്പിച്ചു. സിപിഐ എം ജില്ല സെക്രട്ടറിയേറ്റംഗം കെ പി അനിൽ ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മറ്റിയംഗം കമറുദ്ദീൻ കക്കാട് അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ കെ രാമദാസ്, എം പി ഇസ്മായിൽ, ലോക്കൽ കമ്മറ്റി അംഗം കെ ടി ദാസൻ എന്നിവർ സംസാരിച്ചു. ഇ പി മനോജ് സ്വാഗതവും കെ കേശവൻ നന്ദിയും പറഞ്ഞു....