നന്നമ്പ്രയിൽ യുഡിഎഫ് ധാരണയായില്ല, ലീഗിനെതിരെയുള്ള മുന്നണിക്കൊപ്പം കൂടി മത്സരിക്കാനുറച്ച് കോൺഗ്രസ്
നന്നമ്പ്ര പഞ്ചായത്തിൽ യൂഡിഎഫ് തർക്കം തുടരുന്നു. സീറ്റ് ധാരണ ആകത്തിനാൽ ലീഗിനെതിരെയുള്ള മുന്നണിയുമായി സഹകരിക്കാനുള്ള നീക്കവുമായി കോണ്ഗ്രസ്. അതേ സമയം മുന്നണി ധാരണ പൊളിയുന്നതിൽ പരസ്‌പരം ആരോപണമുന്നയിച്ച് ലീഗും കോൺഗ്രസും. സീറ്റ് സംബന്ധിച്ച തീരുമാനമാകാത്തതോടെ യൂഡിഎഫ് ചർച്ച വഴിമുട്ടിയിരിക്കുകയാണ്. പഞ്ചായത്തിൽ നടത്തിയ ചർച്ചയിൽ തീരുമാനം ആകാത്തതിനാൽ ജില്ലാ നേതൃത്വം ഇടപെട്ട് ചർച്ച നടത്തിയെങ്കിലും പരിഹാരമായിരുന്നില്ല. പ്രാദേശിക തലത്തിൽ തന്നെ തീരുമാനമെടുക്കാൻ നിർദേശിച്ച് മടക്കി അയച്ചതായിരുന്നു. നിലവിലുള്ള സീറ്റിന് പുറമേ ഒരു സീറ്റ് കൂടി വേണമെന്നതായിരുന്നു കോൺഗ്രസിൻ്റെ ആവശ്യം. 21 സീറ്റിൽ ലീഗ് 13 സീറ്റിലും കോൺഗ്രസ് 7 സീറ്റിലും വെൽഫയർ പാർട്ടി ഒരു സിറ്റിലുമായിരുന്നു മത്സരിച്ചിരുന്നത്. ഒരു സീറ്റിൽ യുഡിഎഫ് സ്വതന്ത്രയുമായിരുന്നു മത്സരിച്ചിരുന്നത്. ഇപ്പോൾ 24 വാർഡായപ്പോൾ നിലവിലുള്ള സീറ്റ് മാത്രമാണ് ലീഗ് ആദ്യം ക...

